വ്യാജരേഖ, യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പങ്കും അന്വേഷിക്കണം: സിപിഐ
ഇരിങ്ങാലക്കുട: നഗരസഭയിലെ ഉദ്യോഗസ്ഥന് വ്യാജരേഖ ചമച്ച് സാമ്പത്തിക ക്രമകേട് നടത്തിയ സംഭവത്തില്‍ യുഡിഎഫിന്റെ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ക്കും പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു. ഈ ഉദ്യോഗസ്ഥന് നേരത്തെ കരുവന്നൂരിലെ സോണല്‍ ഓഫീസില്‍ നികുതി പിരിവില്‍ ക്രമകേട് നടത്തിയെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ നടപടികളെടുക്കാതെ സംരക്ഷിച്ച് നഗരസഭാ ആസ്ഥാനത്തേക്ക് കൊണ്ടുവന്നതില്‍ ദുരൂഹതകളുണ്ട്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ അഴിമതിക്കും, സ്വജനപക്ഷപാതത്തിനുമെതിരെ മുനിസിപ്പല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. സിപിഐ ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. ബെന്നി വിന്‍സന്റ്, അല്‍ഫോണ്‍സ തോമസ് എന്നിവര്‍ പ്രസംഗിച്ചു. പി.ആര്. രാജന് സ്വാഗതവും, കെ.സി. മോഹന്‍ലാല്‍ നന്ദിയും പറഞ്ഞു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം