താഴെക്കാട് വിശുദ്ധ കുരിശു മുത്തപ്പന്റെ ആഗോള തീര്‍ത്ഥാടന ദൈവാലയത്തില്‍ ഊട്ടുതിരുന്നാളിന് കൊടിയേറി
താഴെക്കാട് : വിശുദ്ധ കുരിശു മുത്തപ്പന്റെ ആഗോള തീര്‍ത്ഥാടന ദൈവാലത്തില് ഊട്ടുതിരുന്നാളിന് കൊടിയേറി. 22 നാണ് ഊട്ടുതിരുനാള്. രൂപത വികാരി ജനറല്‍ മോണ്‍. ജോയ് പാല്യേക്കര കൊടിയേറ്റം നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ ഞായറാഴ്ച 10 ന് ദിവ്യബലിയും തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായിരിക്കും. ആര്‍ച്ച് പ്രീസ്റ്റ് ഡോ. ലാസര്‍ കുറ്റിക്കാടന്‍ അന്നേ ദിവസം രാവിലെ എട്ടു മണിക്ക് ഊട്ട് നേര്‍ച്ച വെഞ്ചിരിക്കും. രണ്ടു മണിവരെ തീര്‍ത്ഥാടകര്‍ക്ക് ഊട്ടുനേര്‍ച്ചയില്‍ പങ്കെടുക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൈക്കാരന്മാരായ ബെന്നി തൊമ്മാന, തോമസ് തെക്കെത്തല, ജോസഫ് പള്ളിപ്പാട്ട്, ജേക്കബ് കുഴുവേലി, ജനറല്‍ കണ്‍വീനര്‍ ജിജു തെക്കേത്തല കേന്ദ്ര സമിതി പ്രസിഡന്റ് മാത്യൂസ് കരേടന് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റികളാണ് തിരുനാളിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്.