ടൗണ്‍ അമ്പ് ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം
ഇരിങ്ങാലക്കുട: ടൗണ്‍ അമ്പ് ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നടന്നു. ഫെബ്രുവരി 14, 15, 16 തിയതികളിലാണ് ടൗണ്‍ അമ്പു ഫെസ്റ്റ്. സ്വാഗത സംഘം ഓഫീസ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം ഉദ്ഘാടനം ചെയ്തു. അമ്പ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ജിക്സണ്‍ മങ്കിടിയാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അമ്പ് കമ്മിറ്റി രക്ഷാധികാരി ജിജി മാമ്പിള്ളി, സെക്രട്ടറി ബെന്നി വിന്‍സെന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, ടെല്‍സണ്‍ കോട്ടോളി, ഫ്രണ്ട്സ് ക്ലബ് രക്ഷാധികാരി തോമസ് കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു. സിനിയര്‍ സിറ്റിസനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ആലുക്കല്‍ ഔസേപ്പുണ്ണി ആദ്യ സംഭാവന നല്കി. അമ്പ് കമ്മറ്റി ഭാരവാഹികളായ വിന്‍സന്‍ കോമ്പാറക്കാരന്‍, ജെയ്സണ്‍ പൊന്തോക്കന്, പോളി കോട്ടോളി, ഡയസ് തൊഴുത്തുംപറമ്പില്‍, ജോബി അക്കരക്കാരന്‍, ജോജു പള്ളന്‍, റപ്പായി മാടാനി എന്നിവര്‍ നേതൃത്വം നല്കി.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു