ഗവ. മോഡല്‍ ഗേള്‍സ് സ്കൂളിലെ 132ാം വാര്‍ഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 132ാം വാര്‍ഷിക ആഘോഷവും യാത്രയയപ്പ് സമ്മേളന ഉദ്ഘാടവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. സീനിയര്‍ അസി ഹൈസ്കൂള്‍ വിഭാഗം ജിഷ മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയര്മാന് ടി.വി. ചാര്‍ളി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാശ്, പിടിഎ പ്രസിഡന്റ് വി.വി. റാല്‍ഫി, ഡിഇഒ എസ്. ഷാജി, എഇഒ എം.സി. നിഷ, ബിപിസി ഇരിങ്ങാലക്കുട കെ.ആര്. സത്യബാലന്, എസ്എംസി ചെയര്മാന് പി.എം. ശരത്ത്, പിടിഎ പ്രസിഡന്റ് വൃന്ദ അജിത്ത് കുമാര്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ കെ.ആര്. ധന്യ, എല്‍പിഎസ് എച്ച്എം പി.ബി. അസീന, ഒഎസ്എ പ്രസിഡന്റ് ഇ.എച്ച്. ദേവി, സ്കൂള്‍ ചെയര്‍പേഴ്സണ്‍ ഉപാസന ഉദയന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 25വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പ്രധാന അധ്യാപിക ബീന ബേബിയെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം