ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തി
ഇരിങ്ങാലക്കുട: രാഷ്ട്രത്തിന്റെ എഴുപത്തി നാലാം റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തി. കെപിസിസി അംഗം എംപി ജാക്സണ് റിപ്പബ്ലിക്ക് ദിന സന്ദേശം നല്കി. മുനിസിപ്പല്‍ ചെയ്യര്‍പേഴ്സണ്‍ സോണിയ ഗിരി, ഡിസിസി സെക്രട്ടറി സതീഷ് വിമലന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, അഡ്വ. ജോസ് മൂഞ്ഞേലി, ബ്ലോക്ക് ഭാരവാഹികളായ വി.സി. വര്‍ഗീസ്, സുജ സഞ്ജീവ്കുമാര്‍, കെ.എം. ധര്മ്മരാജന്, ജസ്റ്റിന് ജോണ്‍, കുര്യന് ജോസഫ്, തോമസ് കോട്ടോളി, ജോസ് മാമ്പിളി, വി.എം. ബാലകൃഷ്ണന്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.