സാകേതത്തിലേക്ക് സാന്ത്വന സ്പര്‍ശവുമായി ശ്രീകൃഷ്ണയിലെ റെഡ് ക്രോസ് യൂണിറ്റ്
ആനന്ദപുരം: ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജൂണിയര്‍ റെഡ്ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്വാന്തനം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച നിത്യോപയോഗ സാധനങ്ങള്‍ മാടായിക്കോണം സാകേതം സേവാസദനത്തിലേക്ക് കൈമാറി. ഹെഡ്മാസ്റ്റര് ടി. അനില്‍കുമാര്‍, എംപിടിഎ പ്രസിഡന്റ് സ്മിത വിനോദ് അധ്യാപകരായ ബിനു ജി. കുട്ടി, സൂര്യ ജിനാഥ് എന്നിവര്‍ ചേര്‍ന്ന് ഉല്പന്നങ്ങള് സാകേതത്തിലെ ഇന്‍ ചാര്‍ജ് ഉഷ ഷണ്മുഖന് കൈമാറി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അമ്മമാര്‍ക്കൊപ്പം വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം