എംപറര്‍ ഇമ്മാനുവല്‍ ട്രസ്റ്റിനെതിരെ നാട്ടുകാര്‍ മുരിയാട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
ഇരിങ്ങാലക്കുട: എംപറര്‍ ഇമ്മാനുവല്‍ ട്രസ്റ്റിനെതിരെ നാട്ടുക്കാര് മുരിയാട് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. എംപറര്‍ ട്രസ്റ്റിന് അനധികൃതമായി പല കാര്യങ്ങളിലും എല്ലാ വിധ ഒത്താശകളും ഭരണ സമിതി നല്‍കുന്നുവെന്നാരോപിച്ചായിരുന്നു മാര്‍ച്ച്. നാട്ടുക്കാര് രൂപീകരിച്ച കര്‍മസമിതി എന്ന പേരിലുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. കണ്‍വീനര്‍ കെ.ആര് രഞ്ജിത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മുരിയാട് പള്ളി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പഞ്ചായത്താഫീസിനു സമീപം വെച്ച് പോലീസ് തടഞ്ഞു. സായ്റാം, ജയന് മണാളത്ത്, കെകെ അനീഷ് എന്നിവര്‍ നേതൃത്വം നല്കി.

മുരിയാട് പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് – 12, യുഡിഎഫ് – 05, എന്‍ഡിഎ – 01, ആകെ 18)
പടിയൂര്‍ പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് 7, യുഡിഎഫ് 3, എന്‍ഡിഎ 5 ആകെ 15)
കാറളം പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് 8, യുഡിഎഫ് 2, എന്‍ഡിഎ 6, ആകെ 16)
മുരിയാട് പാടശേഖരത്തിലെ കോന്തിപുലം പാടശേഖരത്തില്‍ നിന്നുള്ള കൃഷി ദൃശ്യം
ഹിന്ദു ഐക്യവേദി പ്രതിഷേധം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു