ജെസിഐ വനിത വാരാചരണം കാര്‍ റാലിയോടെ ആരംഭിച്ചു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുട ലേഡി ജേസി വിംഗിന്റെ നേതൃത്വത്തില്‍ ലോക വനിത ദിനാചരണത്തിന്റെ ഭാഗമായി ബ്രേക്ക് ദ ബയസ് കാര്‍ റാലി സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഓഫീസിന് മുമ്പില്‍ വെച്ച് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരിയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് വനിത സബ് ഇന്‍സ്പെക്ടര്‍ എസ്. സുദര്‍ശനയും ചേര്‍ന്ന് ലേഡി ജേസി ചെയര്‍പേഴ്സണ്‍ നിഷിന നിസാറിന് പതാക നല്കി ഉദ്ഘാടനം ചെയ്തു. ലേഡി ജേസി ചെയര്‍പേഴ്സണ്‍ നിഷിന നിസാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രേഗ്രാം ഡയറക്ടര്‍ റജിത ലിജോ, റെന്‍സി നിധിന്, ജെസിഐ പ്രസിഡന്റ് മെജോ ജോണ്സണ്, ഫെനി എബിന്, ബിനി ടെല്‍സണ്‍, ആശ പോളി ഷീമ ജോസ്, ധന്യ ജിസന്‍, സോജ ബെന്നി എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട ടൗണിലൂടെ ലേഡി ജേസി അംഗങ്ങള്‍ കാര്‍ റാലി നടത്തി ഒരാഴ്ച നീണ്ട് നില്ക്കുന്ന വനിത വാരാചരണം വിവിധങ്ങളായ വനിത ശാക്തീകരണ പ്രവര്‍ത്തനങ്ങളോടെ നടത്തും. കാര്‍ റാലിക്ക് നെല്‍വി സിജോ, ദിവ്യ ഷിജൊ, രമ്യ ഷിന്റോ, സ്മിത സാജന്, സോളി ബിജു, സിമ പോളി, നൈസി ജീജോ എന്നിവര്‍ നേതൃത്വം നല്കി.

എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
വിജയത്തിന്റെ തിളക്കത്തില്‍ സെന്റ് ആന്‍സ് വീണ്ടും അഭിമാനത്തിന്റെ നെറുകയിലേക്ക്
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി