വൃദ്ധയെ ഇടിച്ച് തെറിപ്പിച്ച് വാഹനം നിറുത്താതെ പോയ കേസില്‍ പ്രതി പിടിയില്‍
ഇരിങ്ങാലക്കുട: എടതിരിഞ്ഞി മരോട്ടിക്കല്‍ സെന്ററില്‍ വയോധികയെ ഇടിച്ച് തെറിപ്പിച്ച് വണ്ടി നിറുത്താതെ പോയ കേസില്‍ പ്രതി പിടിയില്‍ . എടതിരിഞ്ഞി മരോട്ടിക്കല്‍ തൈവളപ്പില്‍ വീട്ടില്‍ തങ്കമണിക്കാണ് (82) ഗുരുതരമായി പരിക്കേറ്റത്. എപ്രില്‍ 11 ന് രാവിലെ ആയിരുന്നു സംഭവം. ചെന്ത്രാപ്പിന്നി പറാപറമ്പത്ത് വീട്ടില്‍ അക്ഷയ് (27) നെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുടയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രതി രാവിലെ സ്കൂട്ടറില്‍ ജോലിക്ക് പോകുമ്പോള്‍ ആയിരുന്നു അപകടം. തങ്കമണി തലയില്‍ രക്തം കട്ടപിടിച്ചും വാരിയെല്ലുകള്‍ ഒടിഞ്ഞും ഗുരുതര പരിക്ക് പറ്റി ചികിത്സയിലാണ്. നേരിട്ട് ഒരു തെളിവും ലഭിക്കാതിരുന്ന കേസില്‍ നിരവധി സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ച് നൂതനമായ ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെയാണ് കാട്ടൂര്‍ പോലീസ് ഈ കേസ് തെളിയിച്ചത്., കാട്ടൂര്‍ സിഐ ഋഷികേശന് നായരുടെ നിര്‍ദ്ദേശപ്രകാരം എസ്ഐ മണികണ്ഠന്റെ നേതൃത്വത്തില്‍ എഎസ്ഐ ശ്രീജിത്ത്, ഉദ്യോഗസ്ഥരായ ധനേഷ് ഷമീര്‍ എന്നിവരാണ് അന്വേഷണം നടത്തി ഈ കേസ് തെളിയിച്ചത്.

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
നിരഞ്ജന വായനശാലയുടെ ജലസാക്ഷരതാ യജ്ഞം അഞ്ചാം വര്‍ഷത്തിലേക്ക്
വിശ്വകര്‍മ്മ; ഓണാഘോഷവും കുടുംബസംഗമവും നടത്തി
സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു