കുടുംബശ്രീയുടെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി അരങ്ങ് 2023 സംഘടിപ്പിച്ചു
കാറളം: ഒരു സ്ത്രീയും ഒറ്റയ്ക്കല്ലെന്നും പരസ്പരം താങ്ങും തണലുമായി നിന്നുകൊണ്ട് ചരിത്രം സൃഷ്ടിക്കണമെന്നും മന്ത്രി ആര്. ബിന്ദു. കുടുംബശ്രീയുടെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി കാറളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അരങ്ങ് 2023 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമാ പ്രേംരാജ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഷീലാ അജയഘോഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ യു.വി. അമ്പിളി, അംബികാ സുഭാഷ്, രജനി നന്ദകുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. മധുരാജ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഡാലിയാ പ്രദീപ്, സിടിഎസ് മെമ്പര്‍ സെക്രട്ടറി പി.എ. ജെയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഹരിതകര്‍മസേന പ്രവര്‍ത്തകരെ ആദരിച്ചു.