കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് വിരമിച്ച ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട: കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് ഇരിങ്ങാലക്കുട യൂണിറ്റ് കമ്മിറ്റി ബാങ്കില്‍ നിന്നും വിരമിച്ച ജീവനക്കാരായ കുബ്സോ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പീറ്റര്‍ ജോസഫ്, എം.എ. സിദിഖ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. ഐടിയു ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സമ്മേളനം ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സന്തോഷ് വില്ലടം അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, ബാങ്ക് വൈസ് ചെയര്മാന് അഡ്വ.പി.ജെ. തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ശബരീഷ്കുമാര്‍, ട്രഷറര്‍ രാജന് ജോസ്, പി.യു. സുരേഷ്കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആര്. ഷാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംസ്ഥാന ഭാരവാഹികളായ എന്‍.ജെ. ജോയ്, ജോസഫ് ചാക്കോ, എ. ആശ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. യൂണിറ്റ് സെക്രട്ടറി ടി.വി. ബിജോയ് സ്വാഗതവും ഷിന്റൊ ജോണ്‍ നന്ദിയും പറഞ്ഞു.

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
നിരഞ്ജന വായനശാലയുടെ ജലസാക്ഷരതാ യജ്ഞം അഞ്ചാം വര്‍ഷത്തിലേക്ക്
വിശ്വകര്‍മ്മ; ഓണാഘോഷവും കുടുംബസംഗമവും നടത്തി
സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു