സാഹിത്യസദസും ഗ്രന്ഥശാലയും ഒരുക്കി എല്‍എഫ് വിദ്യാലയം
ഇരിങ്ങാലക്കുട: എല്‍എഫ് എല്‍പി സ്കൂളിന്റെ വായനാദിന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍വവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു ഓരോ കുഞ്ഞിനും കുഞ്ഞു വായനക്ക് അവസരമൊരുക്കി പൂര്‍വ വിദ്യാര്‍ഥികള്‍ ഓരോ ക്ലാസിലും ഗ്രന്ഥശാലയൊാരുക്കി. കുട്ടികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനായി പ്രാചീന സാഹിത്യകാരന്മാരെയും ആധുനിക സാഹിത്യകാരന്മാരെയും പരിചയപ്പെടുത്തുകയും കവിയരങ്ങ് സംഘടിപ്പിക്കുകയും ചെയ്തു. സ്കിറ്റ്, പ്രച്ഛന്നവേഷം, കവിതാലാപനം എന്നിവയിലൂടെ ഗ്രന്ഥകര്‍ത്താക്കളെ പരിചയപ്പെട്ട് കുട്ടികളെ പുസ്തക ലോകത്തിലേക്ക് നയിച്ചു. പ്രശസ്ത എഴുത്തുകാരിയും പൂര്‍വവിദ്യാര്‍ഥിനിയുമായ സിന്റി സ്റ്റാന്‍ലി ഉദ്ഘാടനം നിര്‍വഹിച്ച ഈ യോഗത്തില്‍ എല്‍എഫ് എച്ച്എസ് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നവീന അധ്യക്ഷത വഹിച്ചു. എല്‍എഫ് എല്‍പി ഹെഡ്ഡ്മിസ്ട്രസ് സിസ്റ്റര്‍ റിനറ്റ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത്, പൂര്‍വവിദ്യാര്‍ഥികളായ പ്രീത, ലിസ, ബിനിത മുബീന്, നവ്യ ലോറന്‍സ് എന്നിവരും സന്നിഹിതരായിരുന്നു.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്