രൂപത കെസിവൈഎം നിറവ് 2023 ലോഗോ പ്രകാശനം സിനിമാതാരം നൈല ഉഷ നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രൂപത കലോത്സവം നിറവ് 2023ന്റെ ലോഗോ പ്രകാശനം സിനിമാതാരം നൈല ഉഷ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ലോഗോ പ്രകാശനം നടത്തിയത്. കെസിവൈഎം ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, ചെയര്മാന് റിജോ ജോയ്, വൈസ് ചെയര്‍പേഴ്സണ്‍ ഹിത ജോണി, ജനറല്‍ സെക്രട്ടറി ആല്ബിന് ജോയ്, ട്രഷറര്‍ ഫ്ലറ്റിന് ഫ്രാന്‍സിസ്, കലോത്സവം കണ്‍വീനര്‍ എമില്‍ ഡേവിസ്, സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം കുമാരി ഡിംബിള്‍ ജോയ് എന്നിവര്‍ സംസാരിച്ചു. താഴെക്കാട് കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ സെപ്റ്റംബര്‍ മൂന്നിന് രചന മത്സരങ്ങളും സെപ്റ്റംബര്‍ 9,10 തീയതികളില്‍ കലാമത്സരങ്ങളും നടക്കും

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി