ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സ്ത്രീയെ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ അക്രമിച്ച് മാല കവരാന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍. കരുവന്നൂര്‍ തേലപ്പിള്ളി വെണ്ടാശേരി വീട്ടില്‍ വിഷ്ണു (24), മാപ്രാണം അച്ചുനായര് മൂലയില്‍ ആനന്ദപുരത്ത് വീട്ടില്‍ ആകാശ് (25) എന്നിവരെയാണ് സിഐ അനീഷ് കരീം, എസ്ഐ എം.എസ്. ഷാജന് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡില്‍ വച്ച് ഈ മാസം രണ്ടിന് ആയിരുന്നു സംഭവം. ബൈക്കില്‍ എത്തിയ പ്രതികള്‍ മാല കവര്‍ന്നുവെങ്കിലും സ്ത്രീ പ്രതിരോധം തീര്‍ത്തതോടെ മാല ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
സിസിടിവി കാമറകളുടേയും മറ്റും സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്. വിവാഹത്തിനു ശേഷം പ്രതികളില്‍ ഒരാള്‍ക്ക് നേരിട്ട സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമായതെന്ന് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഉദ്യോഗസ്ഥരായ എന്‍.കെ. അനില്‍കുമാര്‍, ജലീല്‍, ഉല്ലാസ് പൂതോട്ട്, രാഹുല്‍, വിപിന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ഓപ്പറേഷന് തൂഫാന്; അന്തര്‍സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
നടുറോഡില്‍ പരാക്രമം കാണിച്ച് പൊലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍