വൃക്കകള്‍ തകരാറിലായ ആനന്ദപുരം കുന്നുമ്മക്കര മാണിയുടെ മകന് സുഭാഷ് സഹായം തേടുന്നു
മുരിയാട്: ഇരു വൃക്കകളും തകരാറിലായ ആനന്ദപുരം കുന്നുമ്മക്കര മാണിയുടെ മകന് സുഭാഷ് (42) സഹായം തേടുന്നു. ആഴ്ച്ചയില്‍ മൂന്ന് ഡയാലിസിസ് ചെയ്താണ് ജീവന് നിലനിര്‍ത്തുന്നത്. വൃക്കമാറ്റിവക്കല്‍ ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്. വാര്‍ധക്യ സഹജമായ അസുഖം മൂലം ഇരിപ്പിലായ മാതാപിതാക്കളെയും സംരക്ഷിക്കണം. അസുഖം മൂലം ജോലിക്ക് പോകാനും കഴിയുന്നില്ല. ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കും 15 ലക്ഷം ചിലവ് പ്രതീക്ഷിക്കുന്നു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയുടെയും വാര്‍ഡംഗം നിതയുടെയും നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ആനന്ദപുരം ശാഖയിലെ അക്കൗണ്ടിലേക്ക് സഹായം അയക്കാം.
അക്കൗണ്ട് നമ്പര്‍: 0785053000003784, ഐഎഫ്എസി കോഡ്: എസ്ബിഐഎല്0000785. വിലാസം: സുഭാഷ്, കുന്നുമ്മക്കര ഹൗസ്, ആനന്ദപുരം പിഒ. 680305. ഫോണ്‍: 9633899652.