ടൈം ലൂപ്പില്‍ അകപ്പെടുന്ന വിദ്യാര്‍ഥിയുടെ കഥ പറഞ്ഞ ക്രൈസ്റ്റ് ഫിലിം ക്ലബിന്റെ ഷോര്‍ട്ട് ഫിലിമിന് ദേശീയ അംഗീകാരങ്ങള്‍
ഇരിങ്ങാലക്കുട: ബംഗളൂരുവിലെ സുചിത്ര സിനിമ കള്‍ച്ചറല്‍ അക്കാഡമിയില്‍ ഇന്ത്യന്‍ ഫിലിം ഹൗസ് സംഘടിപ്പിച്ച ദേശീയതല ഷോര്‍ട് ഫിലിം കോണ്ടെസ്റ്റില് ക്രൈസ്റ്റ് കോളജിന്റെ ഫിലിം ക്ലബ് ആയ കൊട്ടകയുടെ നേതൃത്വത്തില്‍ ശ്യാം ശങ്കറും നവനീത് അനിലും ചേര്‍ന്ന് നിര്‍മിച്ച് അഭിഷേക് എം. കുമാര്‍ സംവിധാനം ചെയ്ത t എന്ന ഷോര്‍ട് ഫിലിമിന് മൂന്ന് അവാര്‍ഡുകള്‍.
മികച്ച നടിക്കുള്ള പുരസ്കാരം മൂന്നാം വര്‍ഷ ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനി സുമയ്യ രാജു നേടി. 2020-23 ബാച്ചിലെ സൈക്കോളജി വിദ്യാര്‍ത്ഥി ആലാപ് കൃഷ്ണക്കു മികച്ച ഛായാഗ്രാഹകനുള്ള രണ്ടാം സമ്മാനവും മൂന്നാം വര്‍ഷ ബിഎസ്സി ഫിസിക്സ് വിദ്യാര്‍ഥി അഭിഷേക് എം. കുമാറിനു മികച്ച തിരക്കഥയ്ക്ക് രണ്ടാം സമ്മാനവും ലഭിച്ചു. മിലന് പ്രസാദും ഐശ്വര്യ ജന്‍സനുമാണ് ഷോര്‍ട്ട് ഫിലിമിന്റെ സഹസംവിധായകര്‍. ഫാബിന് ഫ്രാന്‍സിസും സുമയ്യ രാജുവുമാണ് കഥയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
നിഗൂഡമായൊരു ടൈം ലൂപ്പില്‍ അകപ്പെടുന്ന കോളജ് വിദ്യാര്‍ഥിയുടെ സംഘര്‍ഷങ്ങളും അതില്‍നിന്നും പുറത്തു കടക്കാന്‍ ശ്രമിക്കുമ്പോള്‍ അവന് മനസിലാക്കുന്ന ചില യഥാര്‍ഥ്യങ്ങളുമാണ് t എന്ന ഷോര്‍ട് ഫിലിമിന്റെ കേന്ദ്ര പ്രമേയം. ബജറ്റ് ലാബ് എന്ന യൂട്യൂബ് ചാനലില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. രണ്ട് മെഗാ കാറ്റഗറികളില്‍ ഉള്‍പടെ എട്ട് നോമിനേഷനുകള്‍ ആയിരുന്നു ഷോര്‍ട്ട് ഫിലിമിന് ഉണ്ടായിരുന്നത്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ