കരുവന്നൂര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം: കേരള കോണ്‍ഗ്രസ്(എം)
കരുവന്നൂര്‍: സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപ സംഖ്യ അടിയന്തരമായി തിരിച്ചു നല്കുവാന് സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ബാങ്കിലെ നിക്ഷേപത്തട്ടിപ്പിലെ മുഴുവന്‍ പേരേയും നിയമ നടപടിക്കു വിധേയമാക്കണമെന്നും കേരള കോണ്‍സ് (എം) ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഈച്ചരത്ത് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. വര്‍ഗീസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി മെമ്പര്‍മാരായ ബേബി മാത്യൂ കാവുങ്ങല്‍, ഡെന്നീസ് കെ ആന്റണി, ബിജു ആന്റണി നിയോജക മണ്ഡലം ഭാരവാഹികളായ റോബി കാളിയങ്കര, സുനില്‍ ചെരടായി, പി.ആര്. സുശീലന്, സി.എ. വര്‍ഗീസ്, പി.എസ്. ജയരാജന്, അഡ്വ. മിഥുന് തോമസ്, വര്‍ഗീസ് ജോണ്‍, എം.കെ. ജോളി, ഡേവീസ് തുളുവത്ത്, അശോകന് പിഷാരടി എന്നിവര്‍ സംസാരിച്ചു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു