സംരംഭകത്വത്തിലൂടെ മാത്രമേ പ്രതിസന്ധികളെ മറികടക്കുവാന് കഴിയൂ-ബിന്ദു ഷീബു
മുരിയാട്: സംരംഭകത്വത്തിലൂടെ മാത്രമേ പ്രതിസന്ധികളെ മറികടക്കുവാന് കഴിയുവെന്ന് പഞ്ചമി സംസ്ഥാന വൈസ് ചെയര്പേഴ്സണ് ബിന്ദു ഷിബു പറഞ്ഞു. പഞ്ചമി മുരിയാട് യൂണിയന് കണ്വെന്ഷന് അശ്വതി ആര്ക്കിഡില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്. സ്വകാര്യ മൈക്രോ ഫിനാന്സ് സംഘങ്ങള് തഴച്ചു വളരുമ്പോള് കേവലമായ ഇരകളാകാതെ പഞ്ചമി സംഘങ്ങള് തൊഴിലിടങ്ങള് സൃഷ്ടിച്ച് പ്രതിരോധത്തിന്റെ പരിചകളാകണമെന്ന് അവര് കൂട്ടിച്ചേര്ത്തു. കെപിഎംഎസ് യൂണിയന് പ്രസിഡന്റ് ഷാജു ഏത്താപ്പിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന് പി എന് സുരന്, യൂണിയന് സെക്രട്ടറി പി വി പ്രതീഷ്, കെ സി സുധീര്, പി കെ കുട്ടന് എന്നിവര് സംസാരിച്ചു. ഭാരവാഹികളായി ഷാജു ഏത്താപ്പിള്ളി (ചെയര്മാന്), കെ സി സുധീര് (കോഡിനേറ്റര്) ഷീബ സുരേഷ് (അസിസ്റ്റന്റ് കോഡിനേറ്റര്) എന്നിവരെ തെരഞ്ഞെടുത്തു.

കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില് ഈവനിംഗ് ഒപി നിര്ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
വനിതാ സംരംഭകർക്ക് ഇരുചക്രവാഹന സബ്സിഡി നൽകി
മുരിയാട് പഞ്ചായത്തില് ഹരിതകര്മ്മ സേനക്ക് പുതിയ വാഹനം
പൊതുസ്ഥലത്ത് മാലിന്യം തള്ളല്; പതിനായിരം രൂപ പിഴ ഈടാക്കി പഞ്ചായത്ത്
ഇരിങ്ങാലക്കുട ടൗണ് സഹകരണ ബാങ്കില് പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്ഥന തള്ളി നിക്ഷേപകര്, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്ക്കറ്റില് പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പ്പന്നങ്ങള് പിടിച്ചെടുത്തു