സെന്റ് ജോസഫ്സ് കോളജ് – ലോക മാനസികാരോഗ്യ ദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക മാനസികാരോഗ്യ ദിനം ആഘോഷിച്ചു. സെല്‍ഫിനാന്‍സിംഗ് കോര്‍ഡിനേറ്റര്‍ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന് മെന്റല്‍ ഹെല്‍ത്ത് ക്ലബ് തിതിക്ഷ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ന്യൂറോ സൈക്കോളജിക്കല്‍ ട്രെയ്നര്‍ ഷിബു ദാമോദര്‍ ഹിപ്നോസിസ് എന്ന വിഷയത്തില്‍ ക്ലാസും നടത്തി.