ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂര്‍ണമെന്റിനു തുടക്കം
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ആരംഭിച്ച പോള്‍. ടി. ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ അഖില കേരള ഇന്റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം അന്തര്‍ദേശീയ വോളിബോള്‍ താരം എവിന്‍ വര്‍ഗീസ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന പോള്‍ ടി. ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ അഖില കേരള ഇന്റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം അന്തര്‍ദേശീയ വോളിബോള്‍ താരം എവിന്‍ വര്‍ഗീസ് നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പൽ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. വോളീബോള്‍ തൃശ്ശൂര്‍ ടെകിനിക്കല് കമ്മറ്റി ചെയര്മാന് ഡോ. വിവേകാനന്ദന് ടി, സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന്, കായികവിഭാഗം മേധാവി ഡോ. സ്റ്റാലിന് റാഫേല്‍, കായികാധ്യാപിക തുഷാര ഫിലിപ്പ്, വോളീബോള്‍ കോച്ച് എം. സന്‍ജയ് ബലിഗ, റോസിലി പോള്‍, ഫാ. വില്‍സണ്‍ തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്നു രാവിലെ 9.30 ന് ഫൈനല്‍ മത്സരം നടക്കും. സമാപന സമ്മേളനത്തില്‍ തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്. സാംബശിവന് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം