കാട്ടൂര്‍ പഞ്ചായത്തിലെ പൊതുജലാശയങ്ങളിലും സ്വകാര്യ കുളങ്ങളിലും കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
കാട്ടൂര്‍: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി 2023 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാട്ടൂര്‍ പഞ്ചായത്തിലെ പൊതുജലാശയങ്ങളിലും സ്വകാര്യ കുളങ്ങളിലും കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വ.ി ലത ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ ഭായി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സ്വപ്ന അരുണ്‍, കോ ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ മംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു കട്ട്ല, ഗ്രാസ് കാര്‍പ് എന്നീ മത്സ്യ ഇനങ്ങളില്‍പ്പെട്ട 12,200 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.