റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാദ്യം
ഇരിങ്ങാലക്കുട: റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട മടത്തിക്കര ലൈനില്‍ മുക്കുളം മോഹനന്റെ മകന് ബിജോയ് (43 ) ആണ് മരിച്ചത്. മാര്‍ക്കറ്റ് വണ്‍വേ റോഡില്‍ ഇരട്ടക്കപ്പേളക്ക് സമീപമുള്ള വളവിന് സമീപത്തെ കുഴിയിലാണ് യുവാവ് വീണത്. റോഡിലെ വലിയ കുഴിയില്‍ വീണ് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. അതുവഴി വന്നവര്‍ സഹകരണ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും ആശുപത്രിയുടെ ആംബുലന്‍സില്‍ ബിജോയിയെ കൊണ്ട് പോവുകയായിരുന്നു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിച്ചത്. സ്കാനിംഗില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പിന്നീട് ഉണ്ടായ ഹൃദയസ്തംഭനമാണ് മരണ കാരണമെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ലോറി ഉടമയായ ബിജോയ് രാത്രി കെഎസ്ഇ കമ്പനി പരിസരത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ മൃതദേഹം എത്തിച്ചിരുന്നുവെങ്കിലും സര്‍ജന്റെ സാന്നിധ്യത്തില്‍ നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. ആന്തരീക രക്തസ്രാവം മൂലമാണെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ആന്തരീകാവയവങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി കാക്കനാട്ടുള്ള ലാബിലേക്ക് അയച്ചീട്ടുണ്ട്. ഇരിങ്ങാലക്കുട എസ്എന്‍ബിഎസ് സമാജം കമ്മിറ്റി അംഗവും എസ്എന്‍വൈഎസ് ട്രഷററുമായിരുന്നു. മക്കള്‍- ജിഗ്നേഷ്, വൈഷ്ണവ്. സംസ്കാരം നടത്തി.