നീന്തൽ മേള: അവിട്ടത്തൂർ എൽബിഎസ്എം ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ ചാന്പ്യൻഷിപ്പ്
വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 264 പോയന്റ് നേടി ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയ അവിട്ടത്തൂർ എൽബിഎസ്എം ഹയർ സെക്കൻഡറി സ്കൂൾ.
ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 264 പോയന്റ് നേടി അവിട്ടത്തൂർ എൽബിഎസ്എം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി. 153 പോയിന്റോടെ ഡോണ്‍ ബോസ്കോ എച്ച്എസ്എസ്, 94 പോയിന്റോടെ എടതിരിഞ്ഞി എച്ച്ഡിപിഎസ് എച്ച്എസ്എസ് എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. തുടർച്ചയായി 57-ാം തവണയാണ് അവിട്ടത്തൂർ സ്കൂൾ ജേതാക്കളാകുന്നത്. ഡോണ്‍ ബോസ്കോ സ്കൂളിലായിരുന്നു നീന്തൽ മേള.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു