വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സാ ദൈവാലയത്തില്‍ മെഗാ പുല്‍ക്കൂട്
വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സ ദേവാലയത്തിലെ മെഗാപുല്ക്കൂടിന്റെ ഉദ്ഘാടനം വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ നിര്‍വഹിക്കുന്നു. വികാരി ഫാ.ജോസഫ് മാളിയേക്കല്‍ സമീപം.
വല്ലക്കുന്ന്: വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സ ദേവാലയത്തിലെ മെഗാപുല്ക്കൂടിന്റെ ഉദ്ഘാടനം വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ നിര്‍വഹിച്ചു. വികാരി ഫാ.ജോസഫ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ആളൂര്‍ പഞ്ചായത്തംഗം മേരി ഫ്രാങ്കോ, ഇടവക കൈക്കാരന് സജി കോക്കാട്ട് എന്നിവര്‍ സംസാരിച്ചു. 27 ന് രാത്രി 12 മണി വരെ പൊതുജനങ്ങള്‍ക്ക് മെഗാ പുല്‍ക്കൂട് കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏകദേശം 25 അടി ഉയരമുള്ള സാന്തക്ലോസ്, സ്റ്റാര്‍ വേള്‍ഡ്, ഇല്യൂമിനേഷന്‍, ട്രീ വേള്‍ഡ്, നോഹയുടെ പെട്ടകം, വിവിധ വര്‍ണ്ണങ്ങളിലുള്ള പൂന്തോട്ടം, വിവിധ വന്യജീവികള്‍, വൈവിധ്യമാര്‍ന്ന കൊട്ടാരങ്ങള്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്റ് പാര്‍ക്ക്, വാട്ടര്‍ഫാള്‍സ്, ബട്ടര്‍ഫ്ളൈ ബ്രിഡ്ജ്, പിറവിയുടെ ഓര്മ ഉണര്‍ത്തുന്ന പുല്‍ക്കൂട് എന്നിവ ഒരുക്കിയിട്ടുണ്ട്. 27 ന് രാത്രി ഏഴിന് വിവിധ ഇടവകകളില്‍ നിന്നുള്ള കലാകാരന്മാര് പങ്കെടുക്കുന്ന കരോള്‍ ഗാനമത്സരങ്ങളും ഉണ്ടായിരിക്കും.

ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി
കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു