അങ്ങിനെ ഒരവധിക്കാലത്ത് കല്പറമ്പ് വടക്കുംകര ജിയുപി സ്കൂളിലെ സഹവാസ ക്യാമ്പ് ആരംഭിച്ചു
കല്പറമ്പ്: വടക്കുംകര ഗവ.യുപി സ്കൂളിലെ സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്കീമിന്റെ ഭാഗമായി നടക്കുന്ന സഹവാസ ക്യാമ്പിന് തുടക്കമായി. ഐഡിയ സ്റ്റാര്‍ സിംഗര്‍ നൗഷാദ് നയിക്കുന്ന പാട്ടരങ്ങ്, കരകൗശല വിദഗ്ധ മാള രാധിക നയിക്കുന്ന നിര്‍മാണവിസ്മയം, എന്‍.ആര്. രമേഷ് ബാബു നയിക്കുന്ന കളികളുടെ പൂരം, കഥാകാരി ആമി സുധീഷ് നയിക്കുന്ന കഥയുടെ പൂരം, ഡോ. സന്തോഷ്, ഇ.ഡി. ഷാജു എന്നിവര്‍ നയിക്കുന്ന ആരോഗ്യ സെമിനാര്‍ എന്നിവ നടന്നു. നടവരമ്പിലെ നൂല്നൂല്പ് കേന്ദ്രം, ഓട്ടുപാത്ര നിര്‍മാണകേന്ദ്രം എന്നിവ ക്യാമ്പ് അംഗങ്ങളുടെ സംഘം സന്ദര്‍ശിക്കും. പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ സുരേഷ് പതാക ഉയര്‍ത്തിയാണ് ക്യാമ്പ് ആരംഭിച്ചത്. ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ.എം.സി. നിഷ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് എം.എ. രാധാകൃഷ്ണന് അധ്യക്ഷനായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കത്രീനാ ജോര്‍ജ്, എസ്എംസി ചെയര്മാന് പി.കെ. ഷാജു, ക്യാമ്പ് കോ- ഓര്‍ഡിനേറ്റര്‍ പി.സി. ലാലി, സ്കൂള്‍ ലീഡര്‍ എന്‍.എല്‍. ശ്രീലക്ഷമി എന്നിവര്‍ പ്രസംഗിച്ചു.