എതിര് ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രക്ഷോഭങ്ങള്‍ വളര്‍ത്തും: കെപിഎംഎസ്
കെപിഎംഎസ് മുരിയാട് യൂണിയന് കമ്മിറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്വെന്ഷന് ഉപാധ്യക്ഷന്‍ പി.എന്‍. സുരന് ഉദ്ഘാടനം ചെയ്യുന്നു
മുരിയാട്: ജാതി സെന്‍സസിനെതിരെ ഉയരുന്ന എതിര് ശബ്ദങ്ങളെ നിശബ്ദമാക്കുന്ന രീതിയില്‍ ജനകീയ പ്രതിക്ഷേധങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് കെപിഎംഎസ് പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ പി.എന്‍. സുരന് പറഞ്ഞു. മുരിയാട് അശ്വതി ആര്‍ക്കിഡില്‍ നടന്ന യൂണിയന് സമര പ്രഖ്യാപന കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന് പ്രസിഡന്റ് കെ.കെ. സന്തോഷ് അധ്യക്ഷനായി. ജനുവരി 24ന്റെ പ്രക്ഷോഭത്തില്‍ യൂണിയനിലെ 15 ശാഖാ കമ്മിറ്റികളില്‍ നിന്നായി ആയിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കന്‍ കണ്വെന്ഷന് തീരുമാനിച്ചു. യൂണിയന് സെക്രട്ടറി പി.വി. പ്രതീഷ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിജോ അമ്പലനട, വിനോദ് കുറുമാലി, തുളസി വേലായുധന്, വിജു ചേര്‍പ്പുംക്കുന്ന്, മണികണ്ഠന്, കെ.സി. സുധീര്‍, പി.കെ. കുട്ടന് എന്നിവര്‍ സംസാരിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍