ജീവധാര: അടിയന്തര ജീവന് സംരക്ഷണവും ശുചിത്വ ഗ്രാമവും ശില്പശാല സംഘടിപ്പിച്ചു
ജീവധാര ആക്ഷന്‍ ടീം അംഗങ്ങള്‍ പരിശിലകര്ക്കൊപ്പം
മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തില്‍ ജീവധാര ആക്ഷന്‍ ടീമിനായി അടിയന്തിര ജീവന് സുരക്ഷാപ്രവര്‍ത്തനവും ശുചിത്വ സംസ്കാരവും എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഐഎംഎ പ്രസിഡന്റ് ഡോ. ആര്.ബി. ഉഷാകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡോ. എ.എം. ഹരീന്ദ്രനാഥ്, ഡോ. അഞ്ജു കെ. ബാബു, ഡോ. എ. നദാനിയേല്‍ തോമസ്, ഡോ. എല്‍.എന്‍. വിശ്വനാഥന്, ഡോ. അരുണ്‍, കോഴിക്കോട് നിറവ് ഹരിതസഹായസംഘം കോ-ഓര്‍ഡിനേറ്റര്‍ ബാബു തുടങ്ങിയവര്‍ ശില്പശാല നയിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, മെമ്പര്‍മാരായ എ.എസ.് സുനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി പി.ബി. ജോഷി, എച്ച്.ഐ. ഡില്‍ജി, ഡോ. വിജോയ്, ഹരിതസഹായ സംഘത്തിന്റെ പ്രതിനിധി സ്മൈലീന, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിത രവി, അംഗനവാടി ടീച്ചര്മാര്, ആശവര്‍ക്കര്‍ എന്നിവര്‍ പങ്കെടുത്തു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ