പൊറത്തിശേരി മഹാത്മാ യുപി സ്കൂളിന് പാചകപ്പുരയും സ്റ്റോര്‍ മുറിയും ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: പൊറത്തിശേരി മഹാത്മാ യുപി സ്കൂളില്‍ പാചകപ്പുരയും സ്റ്റോറും സജ്ജമായി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് 858976 രൂപ ചിലവഴിച്ചാണ് 300 ചതുരശ്ര അടിയുള്ള കെട്ടിട നിര്‍മ്മാണം നിര്‍മ്മിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പാചകപ്പുരയുടെയും സ്റ്റോറിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലറും ക്ഷേമകാര്യ ചെയര്‍മാനുമായ സി. സി. ഷിബിന്‍, കൗണ്‍സിലര്‍ എം. എസ്. സഞ്ജയ്, എഇഒ എo. സി. നിഷ, നൂണ് മീല്‍ ഓഫീസര്‍ മഹേഷ്, സ്കൂള്‍ മാനേജര്‍ വി.എം. സുശിതാംബരന്‍, പിടിഎ പ്രസിഡന്റ് നിഖില്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രധാന അധ്യാപിക എം.ബി. ലിനി സ്വാഗതവും ടി.ജി. ബിന്ദു നന്ദിയും പറഞ്ഞു.