കെ.മുരളീധരനെ അനുഗ്രഹിച്ച് മുന്‍ പഞ്ചായത്തംഗത്തിന്റെ വിധവ
ഇരിങ്ങാലക്കുട. യു ഡി എഫ് സ്ഥാനാര്‍ഥി കെ.മുരളീധരനെ തലയില്‍ തൊട്ടനുഗ്രഹിച്ച് മുന്‍ പഞ്ചായത്തംഗത്തിന്റെ വിധവ. ബ്ലോക്കിലെ ബൂത്ത് തല പര്യടനത്തിന്റെ ഭാഗമായി മുരിയാട് പഞ്ചായത്തിലെ ഊരകത്ത് എത്തിയപ്പോഴാണ് കോവിഡ് ബാധിച്ച് മരിച്ച മുന്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന എം.കെ.കോരുകുട്ടിയുടെ വിധവ വത്സല പ്രായാധിക്യവും അവശതയും മറന്ന് സ്വീകരണ സ്ഥലത്തെത്തി സ്ഥാനാര്‍ത്ഥിയെ അനുഗ്രഹിച്ചത്. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പ് വരെ പ്രദേശത്ത് കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്നത് കോരുകുട്ടിയായിരുന്നു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം