പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
പൊറത്തിശേരി: സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ നാളെ രാവിലെ ഏഴിന് ദിവ്യബലി, രൂപം എഴുന്നള്ളിച്ച് വെയ്ക്കല്‍, ഒമ്പതിന് നേര്‍ച്ച ഊട്ട് വെഞ്ചിരിപ്പ്, 10 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ഷാജി തെക്കേക്കര മുഖ്യകാര്‍മികത്വം വഹിക്കും. സഹൃദയ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോലി സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജിനോജ് കോലഞ്ചേരി, കൈക്കാരന്മാരായ കാട്ടിലപ്പീടിക ഫ്രാന്‍സിസ് റോബര്‍ട്ട്, അറയ്ക്കപറമ്പില്‍ ജോസ് ഡെന്നി, ആലപ്പാടന്‍ പൗലോസ് ജോയ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
‘പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം’ കരുവന്നൂര്‍ സി.എല്‍.സി. ഓണാഘോഷത്തിന് വിസ്മയക്കാഴ്ച ഒരുക്കി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
ഈശ്വര മനുഷ്യ ബന്ധവും സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതാണ് രക്ഷാബന്ധന്: തോമസ് ഉണ്ണിയാടന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു