ക്രൈസ്റ്റ് അലുംനി മുംബൈ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ മുംബൈ ഘടകത്തിന്റെ ഉദ്ഘാടനവും ജനറല്‍ ബോഡി സമ്മേളനവും നടത്തപ്പെട്ടു. മുംബൈ മലാഡ് സെന്റ് ജോര്‍ജ് സ്കൂളില്‍ വച്ച് നടത്തപ്പെട്ട സമ്മേളനത്തില്‍ അറുപതോളം പേര് പങ്കെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. കോളജ് മാനേജര്‍ ഫാ. ജോയ് പിണക്കപ്പറമ്പില് അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. സ്റ്റീഫന്‍ കൂള, ഡോ. എന്‍. അനില്‍കുമാര്‍, പ്രഫ. കെ.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സംഘടനയുടെ മുഖ്യ രക്ഷാധികാരിയായി സച്ചിന് മേനോന് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് റവ. ഡോ. ജോളി ആന്‍ഡ്രൂസ്, വൈസ് പ്രസിഡന്റ് നന്ദകുമാര്‍, സെക്രട്ടറി ആന്റോ ജോര്‍ജ്, ജോയിന്‍ സെക്രട്ടറി മഞ്ജു മോഹന്‍, ട്രഷറര്‍ ജേക്കബ് റാഫേല്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്