ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ജ്ഞാന ശ്രേഷ്ഠ പുരസ്കാര്‍ സെന്റ് ജോസഫ്സ് കോളജിന് സമ്മാനിച്ചു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ജ്ഞാന ശ്രേഷ്ഠ പുരസ്കാര്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് സമ്മാനിച്ചു. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ മികച്ച കോളജായി തെരെഞ്ഞെടുക്കപ്പെട്ട സെന്റ് ജോസഫ്സ് കോളജ് പഠന പാഠ്യേതര വിഷയങ്ങളില്‍ പുലര്‍ത്തുന്ന പ്രവര്‍ത്തനമികവിനെ വിലയിരുത്തിയാണ് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ജ്ഞാന ശ്രേഷ്ഠ പുരസ്കാര്‍ സമ്മാനിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് സ് കോളജില്‍ വച്ച് നടന്ന ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണ്‍ ടോണി എനോക്കാരനില് നിന്നും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി പുരസ്കാരം ഏറ്റുവാങ്ങി. ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വീണ ബിജോയി സ്വാഗതവും ട്രഷറര്‍ മനോജ് ഐബന് നന്ദിയും പറഞ്ഞു. റെന്‍സി ജോണ്‍ നിധിന്, റോണി പോള്‍, ബിജോയ് ആലപ്പാട്ട് എന്നിവര്‍ സംസാരിച്ചു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി