ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ നടപ്പിലാക്കുന്ന 13.5 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ പുരോഗമിക്കുന്നു…
അമ്യത് രണ്ടില്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ നടപ്പിലാക്കുന്ന 13.5 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ പുരോഗമിക്കുന്നു; നല്‍കുന്നത് രണ്ടായിരത്തോളം കണക്ഷനുകള്‍
ഇരിങ്ങാലക്കുട: കുടിവെള്ള ശ്യംഖല ശക്തിപ്പെടുത്താനും ശുദ്ധജല കണക്ഷനുകള്‍ നല്‍കാനും അമ്യത് രണ്ട് പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ നടപ്പിലാക്കുന്ന 13.5 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. വിവിധ വാര്‍ഡുകളിലായി രണ്ടായിരത്തോളം കണക്ഷനുകളും ഇതിന്റെ ഭാഗമായി നല്‍കുന്നത്. നാല് പ്രവൃത്തികളിലായിട്ടാണ് പതിമൂന്നരക്കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുന്നത്. നഗരസഭയിലെ 23, 32 വാര്‍ഡുകളിലായി നടപ്പിലാക്കുന്ന 1.68 കോടി രൂപയുടെ പദ്ധതിയാണ് ആദ്യത്തേത്. പഴയ പൈപ്പുകള്‍ മാറ്റുന്നതോടൊപ്പം രണ്ട് വാര്‍ഡുകളിലായി 200 കണക്ഷനുകളും നല്‍കാനാണ് ലക്ഷ്യമിടുന്നത്. കുടിവെള്ള ക്ഷാമം നേരിടുന്ന സിവില്‍ സ്റ്റേഷനിലെ ഓഫീസുകളിലേക്കും സബ് ജയിലിലേക്കും പദ്ധതിയുടെ ഭാഗമായി വെള്ളം എത്തിക്കും. രണ്ട് വാര്‍ഡുകളിലായി 5600 മീറ്റര്‍ ദൂരത്തിലാണ് പൈപ്പ് ഇടുന്നത്. ഇതില്‍ 3000 മീറ്ററില്‍ പൈപ്പ് ഇടുന്ന പ്രവ്യത്തി പൂര്‍ത്തിയായി ക്കഴിഞ്ഞു.
നഗരസഭയുടെ ഒന്ന്, രണ്ട് വാര്‍ഡുകളിലായി വിതരണ ശ്യംഖല ശക്തിപ്പെടുത്തുകയും 200 കണക്ഷനുകള്‍ നല്‍കുകയും ചെയ്യുന്ന പദ്ധതിയാണ് രണ്ടാമത്തേത്. 84 ലക്ഷം രൂപയാണ് അടങ്കല്‍ തുക. ലക്ഷ്യമിട്ടിട്ടുള്ള 4450 മീറ്ററില്‍ 4207 മീറ്റര്‍ ദൂരത്തില്‍ പൈപ്പ് രണ്ട് വാര്‍ഡുകളിലായി ഇട്ട് കഴിഞ്ഞു. വാര്‍ഡ് രണ്ടില്‍ കണക്ഷനുകള്‍ ചാര്‍ജ്ജ് ചെയ്തു കഴിഞ്ഞു. കരുവന്നൂര്‍ ബംഗ്ലാവ് പരിസരം, ഇല്ലിക്കല്‍ ബണ്ട് മേഖലകളാണ് എന്നിവയാണ് പദ്ധതിയുടെ കീഴില്‍ വരുന്നത്. നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള പൈപ്പ് ലൈന്‍ നീട്ടുന്നതും കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റുന്നതുമാണ് മൂന്നാമത്തെ പദ്ധതി. 7.9 കോടി രൂപയാണ് അടങ്കല്‍ തുക. ഗാന്ധിഗ്രാം, കോമ്പാറ ഈസ്റ്റ്, വെസ്റ്റ്, കൊരുമ്പിശേരി, കെഎസ് പാര്‍ക്ക്, സോള്‍വെന്റ് ചവിട്ടുപ്പാലം, ലൂണ പരിസരം, പുലിക്കുട്ടി മഠം റോഡ്, ചെറുത്യക്ക് അമ്പലപരിസരം, ഗായത്രി ഹാള്‍, എകെപി ജംഗ്ഷന് തെക്കേ നട, മടത്തിക്കര, തലയിണക്കുന്ന്, തളിയക്കോണം, എന്നിവയാണ് പദ്ധതി പ്രദേശങ്ങള്‍. പത്തോളം വാര്‍ഡുകളിലായി 19 കിലോമീറ്ററിലാണ് പൈപ്പുകള്‍ ഇടേണ്ടത്. ഇതില്‍ 4.7 കിലോമീറ്ററില്‍ വിവിധ വാര്‍ഡുകളിലായി പൈപ്പുകള്‍ ഇട്ട് കഴിഞ്ഞിട്ടുണ്ട്. 1500 കണകഷനുകള്ക്കുള്ള അപേക്ഷകളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. മങ്ങാടിക്കുന്നില്‍ നിന്ന് ചന്തക്കുന്ന് വരെ പമ്പിംഗ് മെയിന്‍ വലിക്കലും പുതിയ ടാങ്ക് നിര്‍മ്മാണവും നൂറ് കണക്ഷന് നല്‍കലും ലക്ഷ്യമിട്ടിട്ടുള്ള നാലാമത്തെ പദ്ധതിക്കായി ചിലവഴിക്കുന്നത് 3.23 കോടി രൂപയാണ്.
ഇതിന്റെ ഭാഗമായി പച്ചക്കറി മാര്‍ക്കറ്റില്‍ 2.2 ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ടാങ്കിന്റെ നിര്‍മ്മാണത്തിനായി കരാര്‍ നല്കി കഴിഞ്ഞു.നഗരസഭാ പരിധിയിലെ കാലപ്പഴക്കം വന്ന കുടിവെള്ള ശ്യംഖല ശക്തിപ്പെടുത്തല്‍ അടക്കമുള്ള ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി 90 കോടി രൂപയുടെ പദ്ധതികളാണ് 2021 ല്‍ സമര്‍പ്പിച്ചത്. 13.5 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചത്. അമ്പത് വര്‍ഷത്തോളം പഴക്കമുള്ള എസി പൈപ്പുകള്‍ക്ക് പകരമായി 50 മുതല്‍ 160 മില്ലീമീറ്റര്‍ വരെ വ്യാസമുള്ള പിവിസി പൈപ്പുകളാണ് സ്ഥാപിക്കുന്നത്. ഒരു വര്‍ഷമാണ് നാല് പദ്ധതികളുടെയും നിര്‍മ്മാണ കാലാവധി. പൈപ്പുകള്‍ ഇടാന്‍ വേണ്ടി പൊളിച്ചിട്ടുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി മൂന്ന് കോടിയോളം രൂപയും വകയിരുത്തിയിട്ടുണ്ട്. പോട്ട മൂന്നുപീടിക റോഡിലെ പഴയ പൈപ്പ് ലൈന്‍ മാറ്റാനുള്ള 6.5 കോടി രൂപയുടെ നിര്‍ദ്ദേശവും സമര്്പിച്ചിട്ടുണ്ട്. കേന്ദ്രാവിഷ്ക്യത പദ്ധതിയായ അമ്യതിന്റെ അമ്പത് ശതമാനം കേന്ദ്രവും 37.5 ശതമാനം സംസ്ഥാനവും 12.5 ശതമാനം നഗരസഭയുമാണ് വഹിക്കുന്നത്.