സംസ്ഥാന ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സംസ്ഥാന ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സജീവ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മേധാവി ഫാ. ജോയ് പീണിക്കപ്പറമ്പില്‍, വിപിന്‍ പാറമേക്കാട്ടില്‍ എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു. ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജെയ്സണ്‍ പാറേക്കാടന്‍, ജോസഫ് ചാക്കോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ ക്രൈസ്റ്റ് കോളജും ക്രൈസ്റ്റ് ഗോസിമ റേസേഴ്സ് ടേബിള്‍ ടെന്നീസ് അക്കാദമിയും ചേര്‍ന്നാണ് ടൂര്‍ണമെന്റ് സംഘടപ്പിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നു ആണ്‍കുട്ടികളും പെണ്കുട്ടികളുമടക്കം അഞ്ഞൂറോളം കളിക്കാര്‍ പങ്കെടുക്കുന്നുണ്ട്. ക്രൈസ്റ്റ് അക്വാറ്റിക് കോംപ്ളക്സ് അരീനയില്‍ എട്ട് ടേബിളുകളില്‍ ഒരേസമയം മത്സരം നടക്കുകയാണ്. ഇരുപത്തഞ്ചോളംപ്പേര് കളി നിയന്ത്രിക്കാനുണ്ട്.
ടേബിള്‍ ടെന്നീസ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് പത്മജ എസ്. മേനോന്, ഒളിമ്പ്യന്‍ അംബിക രാധിക, ഇന്റര്‍ നാഷണല്‍ താരം വി. ശ്രീനിവാസന് എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നല്‍കും. ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്സര് സൗത്ത് ഇന്ത്യന്‍ ബാങ്കാണ്. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ചെയര്‍മാനും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകന് ഡോ. സെബാസ്റ്റിയന് കെ എം കണ്‍വീനറും മിഥുന് ജോണി, ബിന്റു ടി. കല്യാണ്‍, ആദാര്ശ് ടോം ചേര്‍ന്ന സംഘാടക സമിതിയാണ് നേതൃത്വം നല്‍കുന്നത്.