വിശുദ്ധ തോമസ് മൂറിന്റെ തിരുന്നാള്‍ ഇരിങ്ങാലക്കുട രൂപത കെസിവൈഎം ആഘോഷിച്ചു
ഇരിങ്ങാലക്കുട രൂപത കെസിവൈഎം ന്റെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ തോമസ് മൂറിന്റെ തിരുന്നാള്‍ കാല്‍വരിക്കുന്ന് ഇടവക വികാരി ഫാ. ചാക്കോ കാട്ടുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കെസിവൈഎമ്മിന്റെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ തോമസ് മൂറിന്റെ തിരുന്നാള്‍ ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം ആഘോഷിച്ചു. കാല്‍വരിക്കുന്ന് യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ ദിവ്യബലി, പുഷ്പാര്‍ച്ചന, പൊതുസമ്മേളനം എന്നിവ നടത്തി. ഇരിങ്ങാലക്കുട രൂപത കെസിവൈഎം ഡയറക്ടറും കാല്‍വരിക്കുന്ന് ഇടവക വികാരിയുമായ ഫാ. ചാക്കോ കാട്ടുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കെസിവൈഎം രൂപത ചെയര്മാന് ആല്ബിന് ജോയ് അധ്യക്ഷത വഹിച്ചു. രൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫെബിന് കൊടിയന്‍ ആമുഖ പ്രഭാഷണം നടത്തി. കെസിവൈഎം ആനിമേറ്റര്‍ ആയിരുന്ന സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫിന് യാത്രയയപ്പും, പുതിയ ആനിമേറ്റര്‍ ആയി സ്ഥാനമേറ്റ സിസ്റ്റര്‍ ദിവ്യ തെരേസിന് സ്വീകരണവും നടന്നു. വൈസ് ചെയര്‍പേഴ്സണ്‍ ഐറിന് റിജു, ജനറല്‍ സെക്രട്ടറി ഫ്ലെറ്റിന് ഫ്രാന്‍സിസ്, ട്രഷറര്‍ സിബിന് പൗലോസ്, കാല്‍വരിക്കുന്ന് യൂണിറ്റ് പ്രസിഡന്റ് ഫെര്‍ഡിനന്റ് ജെയിംസ് എന്നിവര്‍ നേതൃത്വം നല്കി.

സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഷണ്മുഖം കനാലില്‍ അറവുമാലിന്യം തള്ളി; രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം വ്യാപകം
ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധ സംഗമം നടത്തി
യുക്തിവാദി എം.സി. ജോസഫിനെ ശരിയായ രീതിയില്‍ കേരളം വായിച്ചിട്ടില്ല; എം.പി. സുരേന്ദ്രന്
പ്രമേഹ നിര്‍ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ചരിത്ര സെമിനാര്‍ സമാപിച്ചു