മയക്കുമരുന്നും സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ യുവജനങ്ങള്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് തൃശൂര്‍ റൂറല്‍ എസ്പി ഡോ. നവനീത് ശര്‍മ്മ: ഐപിഎസ്
നഗരസഭ ഞാറ്റുവേല മഹോത്സവത്തില്‍ യുവസംഗമത്തിന്റെ ഉദ്ഘാടനം തൃശൂര്‍ റൂറല്‍ എസ്പി ഡോ. നവനീത് ശര്‍മ്മ ഐപിഎസ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: നഗരസഭ ഞാറ്റുവേല മഹോത്സവത്തിന്റെ യുവസംഗമത്തിന്റെ ഉദ്ഘാടനം തൃശൂര്‍ റൂറല്‍ എസ്പി ഡോ. നവനീത് ശര്‍മ്മ ഐപിഎസ് നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളില്‍ ഫുള്‍ എ പ്ലസ്, എ വണ്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും, 100 % വിജയം കരസ്ഥമാക്കിയ സ്കൂളുകള്‍ക്ക് സമ്മാനവും നല്കി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറേക്കാടന്‍, അഡ്വ. ജിഷ ജോബി, മുനിസിപ്പല്‍ സെക്രട്ടറി എം.എച്ച്. ഷാജിക്ക് എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സിലര്‍മാരായ അല്‍ഫോന്‍സ തോമസ് സ്വാഗതവും ബിജു പോള്‍ അക്കരക്കാരന്‍ നന്ദിയും രേഖപ്പെടുത്തി.

സിഎംസി ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍സ് സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ക്ക് തുടക്കമായി
തെരുവുനായ് ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധം
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സമരിറ്റന്‍ ലൈഫ്കെയര്‍ കാര്‍ഡിയാക് സെന്ററും അക്യൂട്ട് ഇന്‍ പേഷ്യന്റ് റീഹാബിലിറ്റേഷന്‍ യൂണിറ്റും ഉദ്ഘാടനം ചെയ്തു
വാതില്‍മാടം ഉന്നതിയിലെ മൂന്നു കുടുംബങ്ങള്‍ക്ക് രേഖ കൈമാറി
പടിയൂര്‍ പഞ്ചായത്തില്‍ ഓണത്തിന് പൂകൃഷി പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി തൈ വിതരണം ചെയ്തു
രാഘവന് പൊഴേക്കടവില്‍ അനുസ്മരണ സമ്മേളനം