ആളൂരില്‍ വന്‍ കഞ്ചാവ് വേട്ട; കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
മിജോ ജോസ്, അനീഷ്, സതീഷ് ബാബു.
ആളൂര്‍: ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പഞ്ഞപ്പിള്ളിയില്‍ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതിയടക്കം മൂന്നുപേര്‍ പിടിയില്‍. കൊലപാതക കേസ്, പോലീസുകാരനെ ആക്രമിച്ച കേസ് എന്നിങ്ങനെ നിരവധി കേസിലെ പ്രതിയുമായ കാപ്പ പ്രകാരം നാടുകടത്തപ്പെട്ട ചേര്‍പ്പ് സ്വദേശി മിജോ ജോസ് (35), കവര്‍ച്ചകേസടക്കം നിരവധി കേസുകളിലെ പ്രതിയായ പുതുക്കാട് പോലീസ് സ്റ്റേഷന് റൗഡി കല്ലൂര്‍ സ്വദേശി അനീഷ് (25, പാമ്പ് അനീഷ്), ഊരകം സ്വദേശി സതീഷ് ബാബു (39) എന്നിവരാണ് പിടിയിലായത്.
സതീഷ് ബാബുവാണ് ഒരു മാസം മുന്‍പ് ഈ വീട് വാടകയ്ക്ക് എടുത്തത്. കമ്പം തേനി എന്നീ സ്ഥലങ്ങളില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് ചെറിയ ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തി വരികയായിരുന്നു. പ്രതികളില്‍ നിന്ന് 1.660 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. റൂറല്‍ ഡിപിസിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ മാള സിഐ സജിന്‍ ശശി, ആളൂര്‍ എസ്ഐമാരായ സുബിന്ത്, പ്രമോദ്, രാധാകൃഷ്ണന്, ചേര്‍പ്പ് എസ്ഐ പ്രദീപന്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ടി.ആര്. ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, അനൂപ്, ബിജുകുമാര്‍, ബിലഹരി, ആഷിക് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. മൂന്ന് പ്രതികളെയും ചാലക്കുടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി