ഗോവ രാജ്ഭവനിലെ പള്ളിയില്‍ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലി അര്‍പ്പിച്ചു
പനാജി: ഗോവ രാജ് ഭവനിലെ പള്ളിയില്‍ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലി അര്‍പ്പിച്ചു. ഗോവ ഗവര്‍ണര്‍ ശ്രീധരന് പിള്ളയുടെ സുഹൃത്തും പൊതുപ്രവര്‍ത്തകനുമായ വിപിന്‍ പാറമേക്കാട്ടിലാണ് ഇരിങ്ങാലക്കുടയില്‍ നിന്നും തീര്‍ത്ഥാടകര്‍ ഗോവയിലേക്ക് വരുന്നുണ്ടെന്നും ദിവ്യബലി അര്‍പ്പിക്കുവാന്‍ സൗകര്യം വേണമെന്നും രാജ് ഭവനില്‍ അറിയിച്ചത്. ഗോവ ദാബോലിം ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മാര്‍ പോളി കണ്ണൂക്കാടന്‍, കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, പുത്തന്‍ചിറ പള്ളി വികാരി ഫാ. ജോണ്‍ കവലക്കാട്, ബിഷപ്പ് സെക്രട്ടറി ഫാ. ജോര്‍ജി തേലപ്പിള്ളി എന്നിവരെ രാജ്ഭവന് അധികൃതര്‍ ചേര്‍ന്ന് സ്വീകരിച്ചു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഗോവ ഗവര്‍ണര്‍ ശ്രീധരന് പിള്ളക്ക് ഉപഹാരം നല്കി. തീര്‍ഥയാത്രക്ക് ജോസ് മാമ്പിള്ളി, റോബി കാളിയങ്കര, റെയ്സണ്‍ കോലംകണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്കി.