കരുവന്നൂര്‍ സഹകരണ ബാങ്ക്; ലക്ഷങ്ങള്‍ നിക്ഷേപമുണ്ടായിട്ടും ചികില്‍സക്ക് പണം ലഭിക്കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകന്
ഇരിങ്ങാലക്കുട: ലക്ഷങ്ങള്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമുണ്ടായിട്ടും അതി ഗുരുതരമായ അവസ്ഥയില്‍ ചികിത്സയില്‍ കഴിയുമ്പോഴും നിക്ഷേപ തുക ലഭിക്കാതെ വലയുകയാണ് നിക്ഷേപകര്‍. മാടായിക്കോണം നെടുംപുറത്ത് വീട്ടില്‍ ഗോപിനാഥ് തന്റെ ജീവിതകാലം മുഴുവന്‍ വിദേശത്ത് ജോലി ചെയ്ത് സമ്പാദിച്ച പണം ചികിത്സയ്ക്ക് പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്.
ഗോപിനാഥ് സുഖമില്ലാതെ കിടക്കുകയാണ്. 2015 ഉണ്ടായ അപകടത്തില്‍ ഓപ്പറേഷന് കഴിഞ്ഞെങ്കിലും രോഗം മാറിയിട്ടില്ല. അതിനുശേഷം അതില്‍ കൂടി പഴുപ്പ് കയറി മജ്ജ പോയി. ഇപ്പോള്‍ അതിഗുരുതര അവസ്ഥയിലാണ്. എറണാക്കുളം ലിസി ആശുപത്രിയിലെ ചികിത്സയിലാണ്. അവിടെ രണ്ട് ഓപ്പറേഷന് ചെയ്തു. ഇനി മജ്ജ പോയിടത്ത് മറ്റൊരു ഭാഗത്തുനിന്നും മജ്ജ എടുത്തുവെച്ച് വീണ്ടും സ്റ്റീല്‍ കമ്പി വെച്ച് ഓപ്പറേഷന് ചെയ്താലാണ് നടക്കാന്‍ സാധിക്കുകയുള്ളൂ. ഇത് മേജര്‍ ഓപ്പറേഷനാണ്.

പ്രാഥമിക ആവശ്യങ്ങള്‍ പോലും കിടന്ന കിടപ്പിലാണ്. 31 ലക്ഷത്തിമുപ്പതിനായിരം രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളത്. 23 വര്‍ഷം വിദേശത്ത് അധ്വാനിച്ച പണമാണിത്. ചികില്‍സക്ക് പണം ലഭിക്കുവാന്‍ ബാങ്കില്‍ നിരവധി തവണയാണ് ഗോപിനാഥിന്റെ ഭാര്യ പ്രഭ കയറിയിറങ്ങുന്നത്. കുഴിക്കാട്ടുക്കോണം അംഗന്‍വാടി ടീച്ചറാണ് പ്രഭ. ഇപ്പോള്‍ അഞ്ചാമത്തെ അപേക്ഷയാണ് ബാങ്കില്‍ നല്‍കിയിരിക്കുന്നത്. പണമില്ലാത്തതിനാല്‍ ഓപ്പറേഷന് നീട്ടി വെയ്ക്കുകയാണ്. രണ്ടു പെണ്മക്കളാണ് ഇവര്‍ക്കുള്ളത്.
ജനുവരി അഞ്ചിനാണ് ഓപ്പറേഷന് തിയതി തീരുമാനിച്ചിട്ടുള്ളത്. ലിസി ആശുപത്രിയില്‍ 10 ലക്ഷം രൂപയാണ് ഇതിന് ചെലവുവരുന്നത്. ചികില്‍സക്ക് ആശുപത്രിയില്‍ പോകുന്നതിനായി പറവൂരിലെ മകളുടെ വീട്ടിലാണ് ഇപ്പോള്‍ താമസം. മൂന്നു തവണകളായി ഒന്നര ലക്ഷം രൂപ മാത്രമാണ് ഇതുവരെ ഈ മാസം ലഭിച്ചത്. ബാങ്കില്‍ പണമില്ലാത്തതിനാലാണ് നിക്ഷേപ തുക തിരികെ നല്‍കാത്തിനുള്ള കാരണമായി ബാങ്കധികൃതര്‍ പറയുന്നതെന്ന് പ്രഭ പറഞ്ഞു.

വാതകസിലിന്‍ഡര്‍ അനുവദിച്ചു, ശാന്തിതീരം ശ്മശാനം താത്കാലികമായി തുറന്നു
മുരിയാട് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പുതിരുനാളിനു കൊടികയറി
സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി ഡോ. റാണി ജോയ് രചിച്ച നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍ പുസ്തക പ്രകാശനം നടത്തി
വിഷു ദിനത്തില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു
ഊരകം സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടികയറി
നാടിന്റെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്താന്‍ ലഹരിക്കച്ചവടക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു: മോണ്‍. വില്‍സണ്‍ ഈരത്തറ