വഴിവിളക്കുകള് അപകടക്കെണികളാകുന്നു, വഴിവിളക്കില് കാറിടിച്ച് അമ്മക്കും മകനും പരിക്ക്
ഇരിങ്ങാലക്കുട: റോഡരികിലെ വഴിവിഴക്കില് കാറിടിച്ച് കാറിലുണ്ടായിരുന്ന അമ്മക്കും മകനും പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കാട്ടുങ്ങചിറ എസ്എന് നഗറിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തില് പരിക്കേറ്റ ചേലൂര് സ്വദേശികളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില് പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. റോഡു പണി നടക്കുന്നതിനാള് ഇതുവഴി വണ്വേ സംവിധാനത്തിലാണ് വാഹനങ്ങള് കടന്നു പോകുന്നത്. മാപ്രാണം ഭാഗത്തുനിന്നും ഇരിങ്ങാലക്കുടയിലേക്ക് വരുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. വിളക്കു കാല് ഒടിയുകയും കാറിന്റെ മുന് ഭാഗം തകരുകയും ചെയ്തു. ഈ റോഡില് പലയിടത്തും ടാറിംഗ് ചെയ്തിരിക്കുന്നതിനോട് ചേര്ന്നാണ് വഴിവിളക്കുകള് സ്ഥാപിച്ചിരിക്കുന്നത്. അതിനാല് വഴിവിളക്കുകളില് തട്ടി അപകടമുണ്ടാകുന്നത് സ്ഥിര സംഭവമായിട്ടുണ്ട്.