പൂമംഗലം ഗ്രാമപ്പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്പും, ഫര്‍ണ്ണീച്ചറും വിതരണം ചെയ്തു
പൂമംഗലം ഗ്രാമപ്പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ് ടോപ്പ്, ഫര്‍ണ്ണീച്ചര്‍ എന്നിവയുടെ വിതരണോദ്ഘാടനം പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിക്കുന്നു.
പൂമംഗലം: പൂമംഗലം ഗ്രാമപ്പഞ്ചായത്തില്‍ എസ്സി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്പും, ഫര്‍ണ്ണീച്ചറും വിതരണം ചെയ്തു. പൂമംഗലം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വടക്കുംകര ഗവ. യുപി സ്കൂള്‍ പ്രധാനാധ്യാപകന് ടി.എസ്. സജീവന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ കത്രീനാ ജോര്‍ജ്ജ്, വാര്‍ഡ് മെമ്പര്‍മാരായ ജൂലി ജോയി, ലാലി വര്‍ഗീസ് എന്നിവര്‍സംസാരിച്ചു.

പൂമംഗലം പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് 09, യുഡിഎഫ് 04, എന്‍ഡിഎ 01, ആകെ 14)
വേളൂക്കര പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് 12, യുഡിഎഫ് 6, എന്‍ഡിഎ 1, ആകെ 19)
ഒരു വോട്ടിന്റെ വിജയം; പോസ്റ്റര്‍ ബാലറ്റില്‍ ദുരൂഹതയെന്ന് ആരോപണം
പൂമംഗലം പഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ട്രോളി വിതരണം ചെയ്തു
പൂമംഗലം പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കളിസ്ഥലം ഉദ്ഘാടനം ചെയ്തു
അരിപ്പാലം എഎംഎല്‍പി സ്കൂളിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ പാര്‍ലിമെന്റ് സമ്മേളനം നടന്നു