പൂമംഗലം പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കളിസ്ഥലം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഷണ്മുഖംകനാല് വ്യവസായ പാര്‍ക്കില്‍ നിര്‍മ്മിച്ച കളിസ്ഥലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം നിര്‍വഹിക്കുന്നു.
പൂമംഗലം: പൂമംഗലം പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡ് രണ്ടിലെ ഷണ്മുഖംകനാല് വ്യവസായ പാര്‍ക്കില്‍ നിര്‍മ്മിച്ച കളിസ്ഥലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് അംഗവുമായ ടി.എ. സന്തോഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് മുഖ്യാതിഥിയായിരുന്നു. 1232230 രൂപ ചെലവഴിച്ചുകൊണ്ട് 228 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഷട്ടില്കോര്ട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി പി. ജയ, പഞ്ചായത്ത് അംഗം കെ.എന്‍. ജയരാജ്, ഹെഡ്ക്ലര്‍ക്ക് പി.കെ. വിപിന്‍, തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ ഗോപാലകൃഷ്ണന്, പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍ ശാര്‍മ്മിള ശശിധരന് എന്നിവര്‍ സംസാരിച്ചു.

കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍