ഇന്ത്യയെ വീണ്ടെടുക്കാന്‍ ഗാന്ധി സ്മരണകളെ ആയുധമാക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ്
![](https://irinjalakuda.news/wp-content/uploads/2025/02/AIYF-POTHU-SAMMELANAM-1024x1334.jpg)
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: ഇന്ത്യയെ വീണ്ടെടുക്കാന്‍ ഗാന്ധി സ്മരണകളെ ആയുധമാക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പൊതുസമ്മേളനം സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി. സന്ദീപ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എം.പി. വിഷ്ണുശങ്കര്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, അസി. സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, ജില്ലാ കൗണ്‍സില്‍ അംഗം അനിതാ രാധാകൃഷ്ണന്, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എസ്. ശ്യാംകുമാര്‍, ഗില്‍ഡ പ്രേമന്, എഐഎസ്എഫ് ജില്ലാ ജോ:സെക്രട്ടറി മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ സംസാരിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിന് സ്വാഗതവു ജില്ലാ കമ്മിറ്റി അംഗം പി.എസ്. ശ്യാംകുമാര്‍ നന്ദിയും പറഞ്ഞു.