മത്സരയോട്ടം, മരണപ്പാച്ചില്‍, തമ്മിലടി സ്വകാര്യ ബസ് ജീവനക്കാര്‍ സ്കൂട്ടര്‍ യാത്രികനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: മന്ത്രി ഡോ. ആര് ബിന്ദുവിനു പരാതി
സ്വകാര്യ ബസുകളുടെ അമിതവേഗത നിയന്ത്രിക്കണമെന്നാവശ്യപ്പടടും ബസ് ജീവനക്കാരുടെ ഗുണ്ടായിസത്തിനുമെതിരെ പൗരസമിതി രൂപീകരിച്ച് ചേലൂര്‍ ജംഗ്ഷനില്‍ പ്രതിഷേധിക്കുന്നു.
ഇരിങ്ങാലക്കുട: സ്വകാര്യ ബസുകളുടെ അമിതവേഗതയും മല്‍സര ഓട്ടവും മൂലം ഇരിങ്ങാലക്കുട മേഖലയില്‍ അടിപിടിയും വാക്കേറ്റവും നിത്യ സംഭവമായി മാറി. ചേലൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ സ്കൂട്ടര്‍ യാത്രികനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധമുയര്‍ന്നത്. കഴിഞ്ഞദിവസം ചേലൂരില്‍ ബസ് ജീവനക്കാരും നാട്ടുക്കാരും തമ്മില്‍ വാക്കേറ്റവും സംഘടനവും നടന്നു. ഇതില്‍ ബസ് ജീവനക്കാടെ പരാതിയില്‍ ചേലൂര്‍ സ്വദേശി തോപ്പില്‍വീട്ടില്‍ ഷാജു, ഇദ്ദേഹത്തിന്റെ ജീവനക്കാരനായ ബീഹാര്‍ സ്വദേശി സുരേന്ദ്രബിന്‍ എന്നിവരെഅറസ്റ്റ് ചെയ്തു.
എന്നാല്‍ ഇതിന് തലേദിവസം ബസില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ബസ് ജീവനക്കാര്‍ ഷാജുവിനെ കമ്പിവടികൊണ്ട് അടിക്കുന്നതായുണ്ട്. ബസ് ജീവനക്കാരന് ബസില്‍നിന്നിറങ്ങി റോഡ് മുറിച്ച് കടക്കാന്‍ കാത്തുനിന്ന സ്കൂട്ടര്‍ യാത്രക്കാരായ ഷാജുവിനെയും സുരേന്ദ്രബിനെയും വാഹനം മാറ്റാന്‍ ആവശ്യപ്പെട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ഈ സംഭവത്തില്‍ ഷാജു പരാതിനല്‍കാത്തതിനാല്‍ പോലീസ് ബസ് ജീവനക്കാര്‍ക്കെതിരേ നടപടികള്‍ എടുത്തിരുന്നില്ല.
എന്നാല്‍ ഷാജുവിനെയും സുരേന്ദ്രബിനെയും ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ ഷാജുവിന്റെ ഭാര്യ സവിത സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി മന്ത്രി ആര്. ബിന്ദുവിനു പരാതി നല്കി. ഇതോടെ പോലീസ് നടപടികള്‍ സ്വീകരിക്കുകയായിരുന്നു. നടവരമ്പ് റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ കൊടുങ്ങല്ലൂരില്‍നിന്നുള്ള വാഹനങ്ങള്‍ അരിപ്പാലം, ചേലൂര്‍ വഴിയാണ് ഇരിങ്ങാലക്കുടയില്‍ എത്തുന്നത്. ഈ വഴിയിലൂടെയുള്ള സ്വകാര്യ ബസുകളുടെ അമിതവേഗത നിരവധി അപകടങ്ങളാണുണ്ടാക്കുന്നത്.
പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: ചേലൂര്‍ സെന്ററില്‍ സ്കൂട്ടര്‍ യാത്രികനെ മര്‍ദിച്ച സംഭവത്തില്‍ ബസ് കണ്ടക്ടറായ തൃക്കൂര് കോനിക്കര സ്വദേശി ചെറുവത്തൂര്‍ വീട്ടില്‍ ജോയല്‍(28) നെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുമംഗലി എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ജീവനക്കാരനാണിയാൾ. ഇരിങ്ങാലക്കുട സിഐ എം.കെ. ഷാജി, എസ്ഐമാരായ ഇ.യു. സൗമ്യ, ടി.ഡി. അനില്‍, ജിഎസ്ഐ ്രീജു, സിപിഒ മാരായ പ്രദീപ്, കിഷോര്‍, അഭിലാഷ്, സുജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
ചേലൂരില്‍ പൗരസമിതി രൂപീകരിച്ചു
ചേലൂര്‍: സ്വകാര്യ ബസുകളുടെ അമിതവേഗതയും ജീവനക്കാരുടെ ഗുണ്ടായിസത്തിനുമെതിനരേ പൗരസമിതി രൂപീകരിച്ചു. ചെയര്‍മാനായി സോമന് വര്‍ഗീസിനെയും കണ്‍വീനറായി കെ.എം. സന്തോഷിനെയും തെരഞ്ഞെടുത്തു. നഗരസഭ കൗണ്‍സിലര്‍മാരായ ബിന്ദു വിനയന്, ഗീത പുതുമന, കെ.എസ്. പ്രസാദ്, ഹരിപുരം സമരസമിതി ചെയര്മാന് മുജീബ് എന്നിവര്‍ സന്നിഹിതരായിരുന്നു. ജോ. ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി