വികസന മുരടിപ്പിനെതിരെ ആളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്തിന് മുന്പില് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു
![](https://irinjalakuda.news/wp-content/uploads/2025/02/ALOOR-CONGRESS-1024x417.jpeg)
ആളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആളൂര്‍ പഞ്ചായത്തിന് മുന്പില് നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്യുന്നു.
കല്ലേറ്റുംകര: ആളൂര്‍ പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെയും പ്രതിപക്ഷ മെമ്പര്‍മാരുടെ വാര്‍ഡുകളിലേക്ക് ഏകപക്ഷീയമായി ഫണ്ട് വെട്ടി കുറച്ചതിലും പ്രതിഷേധിച്ച് ആളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആളൂര്‍ പഞ്ചായത്തിന് മുന്പില് നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എന്‍.കെ. ജോസഫ്, കോണ്‍ഗ്രസ് നേതാവും ആളൂര്‍ പഞ്ചായത്ത് പ്രതിപക്ഷ ഉപ നേതാവുമായ കെ.വി. രാജു, കോണ്‍ഗ്രസ് ബ്ലോക്ക് ട്രഷററും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ റോയ് കളത്തിങ്കല്‍, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍സത്താര്‍, അഡ്വ. സുനില്ബിന്ദു, ബെന്നി കണ്ണൂക്കാടന്‍, ഹേമലത, സുജ അരവിന്ദ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് മെമ്പറുമായ ഐ.കെ. ചന്ദ്രന് പഞ്ചായത്ത് മെമ്പര്‍മാരായ പി.സി. ഷണ്മുഖന്, സുബിന് കെ. സെബാസ്റ്റ്യന്‍, മിനി പോളി, രേഖ സന്തോഷ്, മുന്‍ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. പോളി മൂഞേലി, മിനി ജോണ്സന്, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. പോളി അംബുക്കന്‍, അഡ്വ. സി.ജി. ആന്റു, ജോയി കറുകുറ്റിക്കാരന്‍, സോമന് ശാരദാലയം, ജോണ്സണ് കൈനാടത്ത് പറമ്പില്‍ തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ പങ്കെടുത്ത് സംസാരിച്ചു.