ജിജോ പോളിനെ യൂത്ത് കോണ്‍ഗ്രസ് അനുമോദിച്ചു
ഉത്തരാഖണ്ഡില്‍ നടന്ന 38മത് നാഷണല്‍ ഗെയിംസില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ കേരളാ വനിതാ ബാസ്കറ്റ് ബോള്‍ ടീം കോച്ചായ ജിജോ പോളിനെ യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിക്കുന്നു.
ഇരിങ്ങാലക്കുട: ഉത്തരാഖണ്ഡില്‍ നടന്ന 38മത് നാഷണല്‍ ഗെയിംസില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ കേരളാ വനിതാ ബാസ്കറ്റ് ബോള്‍ ടീം കോച്ചായ ജിജോ പോളിനെ യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജോമോന് മണാത്ത്, നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ വിനു ആന്റണി, ഗോപി കൃഷ്ണന്, ചാലാംപാടം 101ാം ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ഡേവിസ് ഷാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി തോമാസ് കോട്ടോളി, വാര്‍ഡ് പ്രസിഡന്റ് സണ്ണി മുരിങ്ങത്ത്പറമ്പില്, യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശ്രീജിത്ത് എസ്. പിള്ള എന്നിവര്‍ നേതൃത്വം നല്കി.

കത്തോലിക്ക കോണ്‍ഗ്രസ് ആഗോള സംഗമം റോമില്‍; പതാക പ്രയാണത്തിന് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി
ക്രൈസ്റ്റ് കോളജില്‍ കണ്‍സ്യൂമര്‍ ക്ലബ് ഉദ്ഘാടനം ചെയ്തു
കേരള കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കരിദിനം ആചരിച്ചു
മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം