കണ്ടംകുളത്തി ബാസ്ക്കറ്റ്ബോള്‍ കിരീടം ക്രൈസ്റ്റ് കോളജിന്

ക്രൈസ്റ്റ് കോളജ് ആതിഥേയത്വംവഹിച്ച പ്രഥമ കെ.എല്‍. ഫ്രാന്‍സിസ് കണ്ടംകുളത്തി മെമ്മോറിയല്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ ക്രൈസ്റ്റ് കോളജ് ടീം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ആതിഥേയത്വംവഹിച്ച പ്രഥമ കെ.എല്‍. ഫ്രാന്‍സിസ് കണ്ടംകുളത്തി മെമ്മോറിയല്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ക്രൈസ്റ്റ് കോളജ് ചാമ്പ്യന്മാരായി. ഫൈനലില്‍ തൃശൂര്‍ ശ്രീകേരളവര്‍മ കോളജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളജ് വിജയം നേടിയത്. രണ്ടാം സ്ഥാനക്കാര്‍ക്ക് സൂസന് ഫ്രാന്‍സിസ് കണ്ടംകുളത്തി മെമ്മോറിയല്‍ റണ്ണേഴ്സ്അപ്പ് ട്രോഫി സമ്മാനിച്ചു. വിജയികള്‍ക്ക് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, സണ്ണി ഫ്രാന്‍സിസ് കണ്ണംകുളത്തി, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് എന്നിവര്‍ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിച്ചു. ഡോ. ബിന്റു ടി. കല്യാണ്‍, ഡോ. സെബാസ്റ്റ്യന്‍, എം.എന്‍. നിതിന്‍, പി.സി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.