സെന്റ് ജോസഫ്സ് കോളജില്‍ എത് നിക് ഡേ സംഘടിപ്പിച്ചു

സെന്റ് ജോസഫ്സ് കോളേജില്‍ ഫാഷന്‍ ഷോ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഫ്ലവററ്റ് ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് യൂണിയന് ധ്രുവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എത്നിക് ഡേയുടെ ഭാഗമായി അനോഘ ഇന്റര്‍ ഡിപ്പാര്‍ട്മെന്റല്‍ ഫാഷന്‍ ഷോ നടന്നു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഫ്ലവററ്റ് ഉദ്ഘാടനംചെയ്തു. ഫൈന്‍ ആര്‍ട്സ് സെക്രട്ടറി സോന ദാസ്, യൂണിയന് ഭാരവാഹികളായ ഗായത്രി മനോജ്, ഗ്ലാഡിസ് വീനസ് എന്നിവര്‍ സംസാരിച്ചു. ഫാഷന്‍ഷോയില്‍ കോമേഴ്സ്, മാത്തമാറ്റിക്സ് എന്നീ വിഭാഗങ്ങള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍നേടി.