മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ് നടത്തി

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ ലഹരിക്കെതിരെയും സൈബര്‍ കുറ്റകൃത്യത്തിനെതിരെയും നടന്ന ബോധവല്‍ക്കരണ ക്ലാസ് തൃശൂര്‍ റൂറല്‍ സ്പെഷ്യല്‍ ഡിവൈഎസ്പി പി.ആര്. ബിജോയ് നയിക്കുന്നു.
മൂര്‍ക്കനാട്: മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ ലഹരിക്കെതിരെയും സൈബര്‍ കുറ്റകൃത്യത്തിനെതിരെയും ക്ലാസ് നടന്നു. ലഹരിക്ക് അടിമയാകുനെ കുറിച്ചും സൈബര്‍ കുറ്റകൃത്യത്തില്‍ ഉള്പ്പെടുന്നതിനെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസ് തൃശൂര്‍ റൂറല്‍ സ്പെഷ്യല്‍ ഡിവൈഎസ്പി പി.ആര്. ബിജോയ് നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ഗിരീഷ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് പ്രീത ഫിലിപ്പ് സന്ദേശം നല്കി.