ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ച; പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന് മരിച്ചു

രവീന്ദ്രന്.
വെള്ളാങ്കല്ലൂര്‍: ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രണ്ട്സ് ലൈനില്‍ തൃക്കോവില്‍ വാരിയത്ത് വീട്ടില്‍ രവീന്ദ്രന്(70) നാണ് മരിച്ചത്. ഈ മാസം എട്ടിന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിച്ച് രവീന്ദ്രനും ഭാര്യ ജയശ്രീ(62)ക്കും ഗുരുതമായി പൊള്ളലേറ്റിരുന്നു. ജയശ്രി പരിക്കുപറ്റിയ അന്നു തന്നെ രാത്രിയില്‍ മരണപ്പട്ടു. അപകടത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന രവീന്ദ്രന് ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് മരണപ്പെട്ടത്. സംസ്കാരം ഇന്ന് ഉച്ചത്തിരിഞ്ഞ് മൂന്നു മണിക്ക് ഇരിങ്ങാലക്കുട മുക്തിസഥാനില് നടക്കും. മക്കള്‍- സൂരജ് (എസ്ബിഐ ബാങ്ക്, വള്ളിവട്ടം), ശ്രീരാജ്. മരുമക്കള്‍- ഹിമ (എസ്ബിഐ ബാങ്ക്, ഇരിങ്ങാലക്കുട), പാര്‍വതി.